ഉത്തരേന്ത്യയില്‍ വീണ്ടും ഭൂചലനം

Webdunia
ബുധന്‍, 1 മെയ് 2013 (14:27 IST)
PRO
PRO
ഡല്‍ഹിയിലും കാശ്മീരിലും അടക്കം ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ ശക്‌തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം പാക്ക്‌-അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപമുള്ള കിഷ്‌ത്വാറാണ്‌. ശ്രീനഗറില്‍ നിന്ന്‌ 135 കിലോമീറ്റര്‍ അകലെയാണ്‌ ക്വിഷ്‌താര്‍.

ഇന്ത്യയില്‍ ഡല്‍ഹി, ശ്രീനഗര്‍, വാഗ, നോയിഡ എന്നിവിടങ്ങളിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. മുന്‍കരുതലിന്റെ ഭാഗമായി കെട്ടിടങ്ങളില്‍ നിന്നും മറ്റും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്‌. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ഉത്തരേന്ത്യയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണ്‌ ഇത്‌. ഇറാന്‍-പാക്‌ അതിര്‍ത്തിയിലായിരുന്നു ആദ്യം ഭൂചലനം ഉണ്ടായത്‌. ഇതിന്റെ അലയൊലികള്‍ ഉത്തരേന്ത്യയിലും എത്തിയിരുന്നു. അഫ്ഗാന്‍-പാക്ക്‌ അതിര്‍ത്തിയിലായിരുന്നു രണ്ടാമത്തെ ഭൂചലനം