ഉത്തരേന്ത്യയില്‍ ഭൂചലനം

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2013 (10:47 IST)
PRO
ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ ഭൂചലനം. ജമ്മു കശ്മീര്‍, പഞ്ചാബ്‌, ഹിമാചല്‍ പ്രദേശ്‌, ഹരിയാന എന്നിവിടങ്ങളിലാണു രാവിലെ ഭൂചലനം ഉണ്ടായത്‌. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി.

സെക്കന്റുകള്‍ മാത്രം നീണ്ടു നിന്ന ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ജമ്മു കശ്മീരിലെ ദോഡ, കിശ്‌ത്വാര്‍ ജില്ലകളിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായി കരുതുന്നത്. മൂന്നു മാസങ്ങളായി കശ്മീരിലെ വിവിധയിടങ്ങളില്‍ നേരിയ തോതില്‍ ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്‌.

ഹിമാചല്‍പ്രദേശിലെ ഷിംല, ചമ്പ, ലാഹോള്‍, സ്പിറ്റി, കുളു, കംഗ്ര ജില്ലകളിലാണു ഭൂചലനം ഉണ്ടായത്‌. ജൂലൈ 13നു ഹിമാചലില്‍ 4.5 തീവ്രതയില്‍ ഭൂചലനം ഉണ്ടായിരുന്നു. ഭൂചലങ്ങളുടെ കാരണം അന്വേഷിച്ച് വരികയാണ് ശാസ്ത്രഞ്ജര്‍.