ഉത്തരാഖണ്ഡ് മന്ത്രി സംഘടിപ്പിച്ച വിരുന്നിനിടെ എംഎല്‍എയുടെ വെടിവയ്പ്

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2013 (14:33 IST)
PRO
PRO
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് കൃഷിമന്ത്രി ഹരാക്‌ സിംഗ് റാവത്ത്‌ സംഘടിപ്പിച്ച വിരുന്നിനിടെ എംഎല്‍എയുടെ വെടിവയ്പ്. വെടിവയ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഹരാക്‌ സിംഗിന്റെ സ്വന്തം പാര്‍ട്ടിക്കാരനായ എംഎല്‍എ കുന്‍വാര്‍ പ്രണവ്‌ സിംഗാണ് വെടിവയ്പ്‌ നടത്തിയത്‌.

ഹരിദ്വാര്‍ ജില്ലയിലെ ഖാന്‍പൂരില്‍ നിന്നുള്ള എംഎല്‍എയാണ് കുന്‍വാര്‍ പ്രണവ്‌ സിംഗ്. ഉത്തരാഖണ്ഡിലെ ഫോറസ്റ്റ്‌ ഡവലപ്പ്‌മെന്റ്‌ കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയാണ്‌ പ്രണവ്‌ സിംഗ്. ആക്രമണത്തിന്റെ കാരണം വ്യക്‌തമല്ല.

സംസ്ഥാന ധനമന്ത്രി, ഡപ്യൂട്ടി സ്പീക്കര്‍, ഡെറാഡൂണ്‍ മുന്‍ മേയര്‍, മറ്റ് എംഎല്‍എമാര്‍ എന്നിവരെല്ലാം ഹരാക്‌ സിംഗ് സംഘടിപ്പിച്ച വിരുന്നിനുണ്ടായിരുന്നു. മുന്‍ വിദ്യാര്‍ഥി നേതാവായിരുന്ന വിവേകാനന്ദ ഖണ്ഡൂരിയാണ് പരുക്കേറ്റ ഒരാള്‍.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.