ഉത്തരാഖണ്ഡിലെ ധര്‍ച്ചുല ജില്ലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
രതിജുമയില്‍ നിന്ന് ധര്‍ച്ചുലയിലേക്ക് പാലും പച്ചക്കറിയുമായി പോകുന്ന ജീപ്പാണ് ബുധനാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. 22-ഓളം യാത്രക്കാര്‍ ജീപ്പിലുണ്ടായിരുന്നു. അമിതഭാരത്തെത്തുടര്‍ന്ന് ഡ്രൈവര്‍ക്ക് നിയന്ത്രണം വിട്ടതാണ് അപകടകാരണം. കോലിധര്‍ മലയില്‍ നിന്ന് താഴെ കാളി നദിയുടെ തീരത്തേക്കാണ് ജീപ്പ് പതിച്ചത്.
അതേസമയം പ്രദേശത്ത് ടെലിഫോണോ മറ്റ് വാര്‍ത്താവിനിമയ സൗകര്യങ്ങളോ ഇല്ലാത്തത് ആശയവിനിമയത്തിന് തടസ്സമുണ്ടാക്കി.