ഇന്ത്യയില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 107 പേര്‍ കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. മുസാഫര്‍ നഗര്‍ കലാപത്തന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ടവരില്‍ 66 മുസ്ലീങ്ങളും 41 ഹിന്ദുക്കളും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ മാത്രം 62 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
2013 ല്‍ ഉത്തര്‍പ്രദേശില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള 93 കലാപങ്ങളില്‍ 219 മുസ്ലീങ്ങള്‍ക്കും 134 ഹിന്ദുക്കള്‍ക്കും പരിക്കു പറ്റിയിട്ടുള്ളതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.