ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി

Webdunia
ഞായര്‍, 18 മാര്‍ച്ച് 2012 (11:06 IST)
PRO
PRO
ഒറീസയിലെത്തിയ രണ്ടു ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. കാണ്ഡമാല്‍ ജില്ലയില്‍ നിന്നാണ് വിദേശികളെ തട്ടിക്കൊണ്ടുപോയത്. ഇതാദ്യമായാണ് മാവോയിസ്റ്റുകള്‍ വിദേശികളെ ബന്ധികളാക്കുന്നത്.

മാവോയിസ്റ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാരും ഒറീസ സര്‍ക്കാരിനും കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. ചര്‍ച്ചയ്ക്കു തയാറാവണമെന്നും മാവോയിസ്റ്റ് വേട്ട നിര്‍ത്തിവയ്ക്കുകയാണെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് മാവോയിസ്റ്റുകള്‍ ഈ അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്.

ഇവരെ ബന്ദികളാക്കി മാവോയിസ്റ്റുകള്‍ വിലപേശും എന്നാണ് സൂചന. 13 ആവശ്യങ്ങള്‍ അടങ്ങിയ പട്ടിക മാവോയിസ്റ്റുകള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് സൂചന.

English Summary: Two Italian tourists have been taken hostage by Maoist rebels in Orissa, a TV report said on Sunday quoting unnamed sources.