ഇന്ത്യയുടെ സൗഹൃദം പാകിസ്ഥാന്‍ ഔദാര്യമായി കാണരുത്: രാഷ്ട്രപതി

Webdunia
വെള്ളി, 25 ജനുവരി 2013 (20:44 IST)
PRO
PRO
ഇന്ത്യയുടെ സൗഹൃദം പാകിസ്ഥാന്‍ ഔദാര്യമായി കാണരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് രാഷ്ട്രപതി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്.

സ്‌പോണ്‍സര്‍ ചെയ്തുള്ള ഭീകരതയെ കയ്യുംകെട്ടി നോക്കിനില്‍ക്കാനാകില്ല. അയല്‍രാജ്യങ്ങളുമായി സൗഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഡല്‍ഹി കൂട്ടമാനഭംഗം രാജ്യത്തെ അസ്വസ്ഥമാക്കി. കൂട്ടബലാത്സംഗത്തിനെതിരായുള്ള യുവാക്കളുടെ പ്രതിഷേധങ്ങള്‍ ന്യായമാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ലിംഗസമത്വത്തിനായി പൗരസമൂഹം ഒന്നിച്ച് പ്രവര്‍ത്തിക്കണം.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കിയില്ലെങ്കില്‍ നക്‌സല്‍ ആക്രമണങ്ങള്‍ വര്‍ധിച്ചേക്കാം. വെല്ലുവിളികളെ അതിജീവിച്ച് ലക്ഷ്യങ്ങള്‍ കൈവരിക്കണമെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു.