ഹിമാചല്‍ പ്രദേശ് രാജ്യത്തെ ആദ്യത്തെ പുകവലി വിമുക്ത സംസ്ഥാനമായി മാറി. നിശ്ചിത മാനദണ്ഡങ്ങളില്‍ 85.42 ശതമാനം ലക്ഷ്യം നേടിയാണ് സംസ്ഥാനം ഈ നേട്ടത്തിന് അര്‍ഹമായത്. ഷിംലയില്‍ സംഘടിപ്പിച്ച പൊതുചടങ്ങില്‍ ആരോഗ്യമന്ത്രി കൗള്‍സിംഗ് താക്കൂര്‍ ആണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്തെ 2500 പഞ്ചായത്തുകള്‍ പുകവലിക്കെതിരെ പ്രമേയം പാസാക്കിയാണ് ഈ ദൗത്യത്തില്‍ പങ്കാളികളായത്. പൊതുസ്ഥലങ്ങളിലെ പുകവലിയെ നിര്‍മാര്‍ജനം ചെയ്‌തുകഴിഞ്ഞ സംസ്ഥാനം ഇനി വീടുകള്‍ക്കകത്തെയും സ്വകാര്യ സ്ഥലങ്ങളിലെയും പുകവലിയും തീര്‍ത്തും ഇല്ലാതാക്കാനാണു ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ബജറ്റില്‍ ബീഡിയുടെയും സിഗരറ്റിന്റെയും പുകയില ഉത്പന്നങ്ങളുടെയും നികുതി കുത്തന കൂട്ടിയിരുന്നു. ഇതിനു പുറമെ നാലു ശതമാനം വാറ്റ് നികുതിയുമാക്കിയിരുന്നു. പുകയിലയെ വേരോടെ പിഴുതെറിയാന്‍ വേണ്ടിയാണ് സംസ്ഥാനം ഇത്തരത്തിലുള്ള ബഡ്ജറ്റ് നിര്‍മ്മിച്ചതെന്നും പറയുന്നു.