തീവ്രവാദി സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ രാഷ്ട്രീയ നേതാക്കള്‍ക്കുനേരെ ആക്രമണം നടത്താന്‍ മുന്നൊരുക്കം കൂട്ടുന്നതായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
അറസ്റ്റിലായ തീവ്രവാദി നേതാവ് യാസിന്‍ ഭട്കലിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ ശക്തമാക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തീവ്രവാദി ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ സര്‍ക്കാരിനെ കാര്യമായി ബാധിക്കുന്നില്ലെന്നാണ് തീവ്രവാദികള്‍ കരുതുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. സ്‌ഫോടനങ്ങളില്‍ മരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിടാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നേതാക്കളുടെ സുരക്ഷയില്‍ വീഴ്ച വരുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുനേരെ മാവോവാദികള്‍ നടത്തിയതിന് സമാനമായ ആക്രമണം തീവ്രവാദികള്‍ പദ്ധതികള്‍ രൂപികരിക്കാന്‍ ശ്രമിക്കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.