ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങി 12 പേര്‍ കൊല്ലപ്പെട്ടു

Webdunia
ഞായര്‍, 2 ഫെബ്രുവരി 2014 (10:15 IST)
PRO
യമന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഇന്ത്യക്കാരായ 12 ജീവനക്കാരെ മരിച്ചു. യമനിലെ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള 1626 നമ്പര്‍ കപ്പലാണ് മുങ്ങിയത്.

കച്ചവടത്തിനുള്ള സാധനങ്ങളുമായി പോകവെ തുറമുഖ നഗരമായ ഷെഹറിന് സമീപമാണ് കപ്പല്‍ മുങ്ങിയതെന്ന് യമന്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംഘത്തെയും തീരസംരക്ഷണ സേനയെയും നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

കാണാതായ കപ്പല്‍ ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എത്രയും വേഗം മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് സേന അറിയിച്ചിരിക്കുന്നത്.