ഇന്ത്യന്‍ ആരാധകരോട് ബീബര്‍ പറഞ്ഞത് ഇങ്ങനെ...

Webdunia
വ്യാഴം, 11 മെയ് 2017 (13:58 IST)
ഇന്ത്യന്‍ ആരാധകരെ അഭിനന്ദിച്ച് പോപ്പ് താരം ജസ്റ്റിൻ ബീബർ. സോഷ്യല്‍ മീഡിയ വഴിയാണ് ബീബര്‍ തന്റെ സന്തോഷം പ്രകടിപ്പിച്ചത്. നിങ്ങള്‍ മഹത്തരമായിരുന്നെന്നും ഇന്ത്യയിലേക്ക് ഇനിയും വരാന്‍ താല്‍പ്പര്യം ഉണ്ടെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നുമാ‍യിരുന്നു പോസ്റ്റ്. ഇന്ത്യയില്‍ നിന്നെടുത്ത വിവിധ ചിത്രങ്ങളും ബീബര്‍ പോസ്റ്റ് ചെയ്തിരുന്നു.  
 
പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ മാജിക് കിഡ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജസ്റ്റിൻ ബീബർ സംഗീതം അവതരപ്പിക്കാനായി ഇന്ത്യയിൽ എത്തിയിരുന്നു. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ പുലർച്ചെ രണ്ടിനാണ് താരം എത്തിയത്. എന്നാല്‍ സംഗീത നിരൂപകനും പത്രപ്രവര്‍ത്തകനുമായ അരുണ്‍ എസ് രവി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് അഞ്ച് ദിവസം നീളുന്ന ഇന്ത്യാ സന്ദര്‍ശനത്തിന് കേട്ടാൽ ഞെട്ടുന്ന നിബന്ധനങ്ങളാണ് ബീബര്‍ മുന്നോട്ടുവച്ചിരുന്നത്. ആ നിബന്ധനകള്‍ മുഴുവന്‍ ബീബറിന് അനുവദിച്ച് കൊടുത്തിരുന്നു.
Next Article