ആർ എസ് എസ്സിനെ ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിനോട് (ഐഎസ്) താരതമ്യപ്പെടുത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവന വിവാദത്തിൽ. ഗുലാം നബി പ്രസ്ഥാവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ബി ജെ പി നേതാക്കള്‍ ആവശ്യപ്പെട്ടു.
'ആർഎസ്എസ്സിനെ എതിർക്കുന്ന അതേ രീതിയിൽ നമ്മൾ ഐ എസിനെയും എതിർക്കുന്നു. മുസ്‍ലിംങ്ങൾക്കിടയിൽ ഉള്ളവർ തെറ്റു ചെയ്യുകയാണെങ്കിൽ അവർ ആർ എസ് എസ്സിനേക്കാളും ഒട്ടും മോശമല്ല' - ഇതായിരുന്നു ഗുലാം നബി ആസാദിന്റെ പ്രസ്താവന.
ദേശീയ സംഘടനയായ ആര്‍ എസ് എസിനെതിരെ ഇത്തരം ഒരു പ്രസ്ഥാവന ഗുലാം നബിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് ബി ജെ പി വക്താവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗുലാം നബിക്കെതിരെ നടപടി എടുക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും ബി ജെ പി വക്താവ് പറഞ്ഞു.