ആശങ്ക പടര്‍ത്തി ഇന്ത്യയില്‍ എച്ച്1എന്‍‌1 മടങ്ങിവരുന്നു

Webdunia
വ്യാഴം, 7 ഫെബ്രുവരി 2013 (17:18 IST)
PRO
PRO
ആശങ്ക പടര്‍ത്തി വീണ്ടും എച്ച്1എന്‍‌1 വൈറസ് തിരിച്ചുവരുന്നു. ഡല്‍ഹിയില്‍ പടര്‍ന്നുപിടിച്ച പന്നിപ്പനിയില്‍ നാല് പേര്‍ മരിച്ചു. 57 പന്നിപ്പനി കേസുകള്‍ ആണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പന്നിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചാല്‍ ഉടനടി ചികിത്സ ലഭ്യമാക്കാനും ഇവരെ ഐസൊലേറ്റഡ് വാര്‍ഡില്‍ പാര്‍പ്പിക്കാനും ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ മരുന്നായ ടാപ്പിഫ്ലു ഡല്‍ഹിയിലെ എല്ലാ ലാബുകളിലും ലഭ്യമാക്കിയിട്ടുമുണ്ട്. തൊണ്ട വേദന, ശരീര വേദന, ശ്വാസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ അനുഭവപ്പെടുന്നവര്‍ സൂക്ഷിക്കണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.