ആര്‍ക്കും മരണമൊഴി രേഖപ്പെടുത്താം: സുപ്രീം കോടതി

Webdunia
വെള്ളി, 24 മെയ് 2013 (14:27 IST)
PRO
PRO
പൊതു സമൂഹത്തില്‍ അംഗമായ ആര്‍ക്കും മരണമൊഴി രേഖപ്പെടുത്താമെന്ന് സുപ്രീംകോടതി വിധി. നേരത്തേ പൊലീസ്, ഡോക്ടര്‍, മജിസ്‌ട്രേറ്റ് തുടങ്ങിയവര്‍ രേഖപ്പെടുത്തുന്ന മരണമൊഴിയ്ക്ക് മാത്രമേ നിയമസാധുത ഉണ്ടായിരുന്നുള്ളൂ.

മൊഴി രേഖപ്പെടുത്തുന്നവര്‍ മാനസികാരോഗ്യമുള്ളവരായിരിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചുട്ടുണ്ട്.

ഒരു സ്ത്രീധനപീഡനക്കേസില്‍ കുറ്റാരോപിതനെ ഹൈക്കോടതി വെറുതെ വിട്ട കേസ് മടക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പുതിയ നിര്‍ദ്ദേശം.

സാധാരണക്കാരന്‍ മരണമൊഴി രേഖപ്പെടുത്തുമ്പോള്‍ എത്രത്തോളം അത് വിശ്വാസത്തിലെടുക്കാമെന്നതും മരണമടുത്തിരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ മനസിലാക്കി ഒരു സാധാരണ പൗരന്‍ എങ്ങനെ മരണമൊഴി രേഖപ്പെടുത്തുമെന്നതുള്‍പ്പെടെ നിരവധി ചോദ്യങ്ങളാണ് സുപ്രീംകോടതിയുടെ വിധിയെത്തുടര്‍ന്ന് ഉയരുന്നത്.