ആന്ധ്രപ്രദേശിലെ ഗോദാവരി നദിയില്‍ ശനിയാഴ്ച ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. 30 പേരെ കാണാതായി.
ബോട്ടില്‍ കയറ്റാവുന്നതിലും അധികം യാത്രക്കാരെ കയറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.
ബോട്ടിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും തീര്‍ത്ഥാടകരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.