ആന്ധ്രയില്‍ ട്രെയിന്‍ അപകടം: 25 മരണം

Webdunia
PRO
PRO
ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ 25 പേര്‍ മരിച്ചു. ഹംപി എക്‌സ്പ്രസ് ചരക്കു ട്രെയിനില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു.

ഹൂബ്ലിയില്‍ നിന്ന് ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്ന ഹംപി എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.25-നാണ് അപകടമുണ്ടായത്. അനന്ത്‌പൂരിന് സമീപം പെനുകൊണ്ട സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു ട്രെയിനില്‍ പിന്നില്‍ ഹംപി എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹംപി എക്‌സ്പ്രസിന്റെ മൂന്നു ബോഗികള്‍ പാളം തെറ്റി. മൂന്ന് ബോഗികള്‍ക്ക് തീപിടിച്ചു. നിരവധി പേര്‍ ട്രെയിനിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

സിഗ്നല്‍ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. റയില്‍വേ മന്ത്രി മുകുള്‍ റോയി അപകടസ്ഥലത്തേക്ക് തിരിച്ചു.