ഇന്ത്യ അമേരിക്ക ആണവ കരാര്‍ പ്രശ്നത്തില്‍ ഇടതുപക്ഷം വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് ഉറപ്പായിട്ടും കരാറില്‍ നിന്ന് പിന്മാറാന്‍ യുപിഎ സര്‍ക്കാര്‍ തയാറല്ലെന്ന് വ്യക്തമാവുന്നു. ഒക്ടോബര്‍ അഞ്ചിന് യുപിഎ ഇടതുപക്ഷവുമായി ചര്‍ച്ച തീരുമാനിച്ചിട്ടുണ്ട്.
കരാറിലെ ഹൈഡ് ആക്ടും, ഇന്ധന വിതരണം സംബന്ധിച്ച നിയമങ്ങളുമാണ് പ്രധാനമായും ഇടതുപക്ഷത്തെ കരാറിനെതിരെ തിരിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്തിന്‍റെ താല്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതാണ് കരാറെന്നാണ് സര്‍ക്കാരിന്‍റെ പക്ഷം. എന്തായാലും അഞ്ചാം തിയതി ചേരുന്ന സമിതിയില്‍ വ്യക്തമായ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആണവ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ചെയര്‍മാന്‍ എല്‍ബറാദി താമസിയാതെ ഇന്ത്യയില്‍ എത്തുന്നുണ്ട്.