ആം ആദ്മി പാര്‍ട്ടി സ്ഥാപക സന്തോഷ് കോലി മരിച്ചു

ബുധന്‍, 7 ഓഗസ്റ്റ് 2013 (11:46 IST)
PRO
PRO
ആം ആദ്മി പാര്‍ട്ടി സ്ഥാപകരില്‍ ഒരാളായ സന്തോഷ് കോലി മരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു സന്തോഷ് കോലി. ആം ആദ്മി പാര്‍ട്ടിയിലെ ശക്തമായ സ്ത്രീ സാന്നിദ്ധ്യമായിരുന്നു സന്തോഷ് കോലി.

ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീമാതുരി മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു സന്തോഷ് കോലി.

കഴിഞ്ഞമാസമാണ് സന്തോഷ് കോലിക്ക് വാഹനാപകടം ഉണ്ടായത്. സീമാതുരിയിലെ ക്രിമിനലുകള്‍ക്ക് തലവേദനയായിരുന്ന സന്തോഷ് കോലി പാര്‍ട്ടി ഓഫീസിലേക്ക് പോകുന്ന വഴിക്ക് പിന്നില്‍നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.

സന്തോഷ് കോലിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ച് ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക