അസമില്‍ സ്ഫോടനം; ഒരു മരണം

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2009 (19:02 IST)
അസം തലസ്ഥാനമായ ഗുവാഹത്തിയിലെ തിരക്കേറിയ ചന്തയിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ ഗുവഹത്തിയിലെ ലാല്‍ ഗണേഷ് പ്രദേശത്തുള്ള ചന്തയിലാണ് സ്ഫോടനം നടന്നത്.

തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി സംഭവസ്ഥലത്തിന് മൂന്ന് കിലോമീറ്റര്‍ അകലെ പാന്‍ ബസാറിലെ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് സ്ഫോടനം നടന്നത്.

ചന്തയില്‍ പാര്‍ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. തീവ്രവാദ ആക്രമങ്ങളെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും ഏത് രീതിയിലുള്ള ആക്രമണവും നേരിടാന്‍ നമ്മള്‍ തയ്യാറാണെന്നും പ്രണബ് പറഞ്ഞു.

പാകിസ്ഥാന്‍റെ വടക്കന്‍ മേഖലകളിലാണ് തീവ്രവാദികളെ സൃഷ്ടിച്ചെടുക്കുന്നതെന്നും പ്രണബ് പറഞ്ഞു.