അസമില്‍ ഏറ്റുമുട്ടല്‍: രണ്ട് ഉള്‍ഫ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 9 ഏപ്രില്‍ 2013 (18:33 IST)
PRO
PRO
അസമില്‍ സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഉള്‍ഫ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പോലീസും സൈന്യവും സംയുക്തമായി നടത്തിയ അരമണിക്കൂര്‍ നീണ്ട ഓപ്പറേഷനിലാണ് തീവ്രവാദികലെ വധിച്ചത്. ദിബ്രുഗഡ് ജില്ലയിലെ മോറാനിലാണ് സംഭവം നടന്നത്. ഇവരില്‍ നിന്ന് വലിയ തോതിലുള്ള ആയുധം പിടിച്ചെടുത്തിട്ടുണ്ട്.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യത്തോടൊപ്പം സംയുക്തമായാണ് തീവ്രവാദികളെ വധിച്ചത്. തിങ്കളാഴ്ച രാവിലെ 3.40ന് ആരംഭിച്ച ഏറ്റമുട്ടല്‍ അരമണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയായി. നാലോ അഞ്ചോ തീവ്രവാദികളില്‍ രണ്ട് പേരെ ഞങ്ങള്‍ വെടിവെച്ചുവീഴ്ത്തി. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

ഒരു എച്ച് കെ33 പിസ്റ്റള്‍, ഒരു ഒമ്പത് എംഎം പിസ്റ്റള്‍, രണ്ട് ചൈനീസ് ഗ്രനേഡുകള്‍, വെടിയുണ്ടകള്‍ എന്നിവ കൊല്ലപ്പെട്ടവരില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളില്‍ ഉള്‍പ്പെടുന്നതായി റാണ ഭുയാന്‍ പറഞ്ഞു.