അഴുക്ക്ചാലില്‍ വീണ് ഗുജറാത്തിലെ ബി ജെ പി എംപിക്ക് പരുക്കേറ്റു. സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം തീര്‍ക്കാനെത്തിയതായിരുന്നു ഗുജറാത്തിലെ ജലാരംനഗറില് നിന്നുള്ള എംപിയായ പൂനംബെന്‍ ഹേമത്ഭായി. ആള്‍ക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കെ എട്ടടിയോളം താഴ്ച്ചയുള്ള ഓവുചാലിലേക്ക് പൂനംബെന്‍ വീഴുകയായിരുന്നു.