അലഹബാദില്‍ സ്ഫോടനം: 6 കുട്ടികള്‍ മരിച്ചു

Webdunia
ബുധന്‍, 23 മെയ് 2012 (17:19 IST)
PRO
PRO
ഉത്തര്‍പ്രദേശിലെ അലഹബാദിലുണ്ടായ സ്ഫോടനത്തില്‍ ആറ് കുട്ടികള്‍ മരിച്ചു. കരൈലിയിലെ ചേരിപ്രദേശത്താണ് സ്ഫോടനം ഉണ്ടായത്. 15 ഓളം പേര്‍ക്ക് പരുക്കേറ്റു.

ബുധനാഴ്ച് വൈകിട്ട് നാല് മണിയോടെയാണ് സ്ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. മാലിന്യക്കൂമ്പാരത്തിലായിരുന്നു സ്ഫോടകവസ്തു സ്ഥാപിച്ചത്.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.