അരുണാചല്‍: ചൈനയുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് ആന്റണി

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2012 (23:05 IST)
PRO
PRO
അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചതിനെ ചൈന എതിര്‍ക്കുന്നത് നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവും ആണെന്ന്‌ പ്രതിരോധമന്ത്രി എ കെ ആന്റണി. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെമെന്ന് എ കെ ആന്റണി പറഞ്ഞു.

ജമ്മുകശ്‌മീരിനെപ്പോലെയും മറ്റേത്‌ ഇന്ത്യന്‍ സംസ്‌ഥാനത്തെപോലെയും അരുണാചലും ഒരു ഇന്ത്യന്‍ സംസ്‌ഥാനമാണ്‌. പ്രതിരോധമന്ത്രി എന്ന നിലയില്‍ ഏത്‌ സംസ്‌ഥാനം സന്ദര്‍ശിക്കുന്നതിനും അധികാരമുണ്ട്- എ കെ ആന്റണി പറഞ്ഞു.

ആന്റണി അരുണാചല്‍ സന്ദര്‍ശിച്ചതതിനെ ചൈനീസ്‌ വിദേശകാര്യ വക്‌താവ്‌ ഹോംഗ് ലീ ആണ്‌ കഴിഞ്ഞ ദിവസം എതിര്‍ത്തത്. അതിര്‍ത്തി തര്‍ക്കം സങ്കീര്‍ണമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കണമെന്നായിരുന്നു ചൈനീസ്‌ വക്‌താവ്‌ പറഞ്ഞത്.