അമ്മയുടെ മുലപ്പാലിന് തുല്യമാണ് പശുവിന്റെ പാലെന്ന് സ്വാമി ഉദിത് ചൈതന്യ

Webdunia
ശനി, 24 ജൂണ്‍ 2017 (09:21 IST)
ക്യാന്‍സര്‍ മാറ്റാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്നും. അതില്‍ റേഡിയോ ആക്ടീവായ പ്ലുട്ടോണിയമുണ്ടെന്നും ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യ. ഗോവധ നിരോധനവും പശുവിന്റെ ഗുണങ്ങളും എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് സ്വാമിയുടെ ഈ അവകാശവാദം. ഇത് ഒരു പരീക്ഷണത്തിലൂടെ തെളിയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ഇതിന് പുറമേ ചാണകത്തിന്റെ പ്രത്യേക ഗുണങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ചാണകത്തേക്കാള്‍ വിശിഷ്ടമാണ് ഗോമൂത്രം. ഗോമൂത്രത്തിന് ക്യാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമെന്നും സ്വാമി അവകാശപ്പെട്ടു. തന്റെ സുഹൃത്തായ ജെയിംസ് എന്നയാള്‍ ഗോമൂത്രം കുടിച്ച് ബ്ലഡ് ക്യാന്‍സര്‍ ഭേദമായിട്ടുണ്ടെന്നും ഗോമൂത്രത്തില്‍ തുളസി ചേര്‍ത്ത് കഴിച്ചാല്‍ പ്രമേഹം ഭേദമാകും. തന്റെ ആസ്മയുടെ പ്രശ്‌നവും ഗോമൂത്രം കുടിച്ചതോടെ ഭേദമായി. അമ്മയുടെ മുലപ്പാലിന് തുല്യമാണ് പശുവിന്റെ പാലെന്നും സ്വാമി പറഞ്ഞു. 
Next Article