ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രധാനപ്രതി രാംസിംഗിന്റെ മരണവാര്‍ത്ത കേട്ട് അമ്പരപ്പൊന്നും തോന്നുന്നില്ലെന്ന് ഡല്‍ഹി പെണ്‍കുട്ടിയുടെ സഹോദരന്‍. രാംസിംഗിനെ പരസ്യമായി തൂക്കിലേറ്റേണ്ടതായിരുന്നെന്നും സഹോദരന്‍ അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 16ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ കൂട്ടമാനഭംഗം നടന്നത്. മാനഭംഗത്തിന് ഇരയായ 23കാരിയായ വിദ്യാര്‍ഥിനി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
രാം സിംഗിന് പുറമെ ഇയാളുടെ സഹോദരന്‍ മുകേഷ്, കൂട്ടാളികളായ പവന്‍ ഗുപ്‌ത, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സാകേതിലെ അതിവേഗ കോടതിയില്‍ കേസിന്റെ വിചാരണ നടന്നുവരികയാണ്.
പ്രതിയുടെ മരണം കേസിന്റെ വിചാരണയെ ബാധിക്കില്ലെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.