അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡറെ വധിക്കാന്‍ പാക് ശ്രമം പുറത്തായി. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനാതിപതിയെ വധിക്കാന്‍ പാകിസ്ഥാന്‍ ഐഎസ്‌ഐ, വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയിരുന്നു എന്ന വിവരമാണ് പുറത്തായിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമര്‍ സിംഗിനെ വധിക്കാനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. അമര്‍ സിംഗിന് വധഭീഷണിയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. അതിനാല്‍ സുരക്ഷാ നടപടികളോടെയായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ചാവേറുകളില്‍ നിന്നാണ് ഭീഷണിയെന്നായിരുന്നു മുന്നറിയിപ്പ്. അമര്‍ സിംഗിനെ വധില്‍ക്കാന്‍ അഫ്ഗാനിസ്ഥിലെ താലിബാന്‍ ഹക്വാനിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വാടകകൊലയാളികള്‍ക്ക് ഐഎസ്ഐ അഞ്ച് ലക്ഷത്തോളം രൂപകൊടുത്തിരുന്നുവെന്നുമാണ് അറിയുന്നത്.