അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ കൈ വെട്ടി!

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2011 (15:05 IST)
PRO
ഒരു ട്യൂഷന്‍ മാസ്റ്റര്‍ തന്റെ വിദ്യാര്‍ത്ഥിനിയുടെ കൈ വെട്ടിക്കളയുകയും വിദ്യാര്‍ത്ഥിനിയുടെ അമ്മയെ വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ത്രിപുരയ്ക്ക് അടുത്ത് കമല്‍‌പൂരില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

സുഷ്‌മിത ദാസ് (19) എന്ന വിദ്യാര്‍ത്ഥിനിയെയും അമ്മ റീന ദാസിനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സഞ്ജോയ് ദാസ് (40) എന്ന അധ്യാപന്റെ ആക്രമണത്തിനിരയായത്. ഇയാളെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സുഷ്മിതയും സഞ്ജോയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവര്‍ കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിലേക്ക് ഒളിച്ചോടുകയും ചെയ്തിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ഇവര്‍ മടങ്ങിയെത്തിയത്.

അടുത്തകാലത്തായി സുഷ്മിത സഞ്ജോയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതില്‍ കുപിതനായ ഇയാള്‍ പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു എന്നും പൊലീസ് അധികൃതര്‍ പറയുന്നു.