അദ്വാനിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി അമിത് ഷാ. പാര്‍ട്ടി ഒറ്റക്കെട്ടായാണ് മോഡിയെ മുഖ്യപ്രചാരകനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹത്തെ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര് നയിക്കണമെന്ന ബി.ജെ.പിയുടെ തീരുമാനത്തെ ചോദ്യംചെയ്യാന്‍ എന്‍.ഡി.എയ്ക്ക് അധികാരമില്ല. മുഖ്യപ്രചാരകനായി മോഡിയെ തെരഞ്ഞെടുത്തതിലൂടെ പ്രതിപക്ഷ കക്ഷികള്‍ക്കുമേല്‍ ബി.ജെ.പി. ഇപ്പോള്‍ത്തന്നെ മേല്‍ക്കൈ നേടിയെന്നാണ് അവരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കകത്തും പുറത്തും ഇതുസംബന്ധിച്ച് ഇനി ചര്‍ച്ചകളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.