അദ്നന്‍ സമിക്കെതിരെ ഭാര്യാപീഡന കേസ്

Webdunia
വെള്ളി, 30 ജനുവരി 2009 (14:10 IST)
PRO
പ്രശസ്ത പാട്ടുകാരനും സംഗീത സംവിധായകനുമായ അദ്നന്‍ സമിക്കെതിരെ ഭാര്യാ പീഡനത്തിന് കേസ് എടുത്തതായി മുംബൈ പൊലീസ് വെള്ളിയാഴ്ച വെളിപ്പെടുത്തി.

മുംബൈയിലെ ലോഖന്‍ഡ്‌വാലയിലുള്ള വസതിയില്‍ വച്ച് തന്നെ പീഡനത്തിരയാക്കി എന്നാണ് അദ്നന്‍റെ ഭാര്യ സാബ ഓശിയവാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരിക്കുന്നപരാതി. തന്നെ സിഗരറ്റ് കുറ്റിയുപയോഗിച്ച് കുത്തി എന്ന് ഇവരുടെ പരാതിയില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്ച രാത്രിയാണ് സാബ പരാതി നല്‍കിയത്. ഇവരോട് കോടതിയെ സമീപിക്കാന്‍ പറഞ്ഞിട്ടുണ്ട് എന്ന് പൊലീസ് അധികൃതര്‍ വെളിപ്പെടുത്തി. എന്നാല്‍, അദ്നന്‍ തിരിച്ചും പരാതി നല്‍കിയിട്ടുണ്ട് എന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അദ്നനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കിയിട്ടുണ്ട്. ഇവരുടെ ഒരു അയല്‍ക്കാരനാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ചോദ്യം ചെയ്യലില്‍ മനസ്സിലായതായി പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ കുടുംബ കാര്യങ്ങളില്‍ അനാ‍വശ്യമായി ഇടപെടുന്നതാണത്രേ അദ്നനെ പ്രകോപിപ്പിച്ചത്.