അതിര്‍ത്തിയില്‍ 28 നുഴഞ്ഞുകയറ്റക്കാരെ വധിച്ചുവെന്ന് സൈന്യം

Webdunia
ശനി, 17 ഓഗസ്റ്റ് 2013 (17:14 IST)
PRO
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍നിന്നു നുഴഞ്ഞുകയറാന്‍ ശ്രമിച്ച 28 ഭീകരരെ വധിച്ചതായി അറിയിച്ചു. സൈന്യത്തിന്റെ പതിനഞ്ചാം കോര്‍ ജിഒസി ലഫ്‌-ജനറല്‍ ഗുര്‍മീത് സിംഗാണ് ഇക്കാര്യം അറിയിച്ചത്.

10 പേരെ കശ്മീര്‍ താഴ്‌വരയിലെ ഉള്‍പ്രദേശങ്ങളിലും 18 പേരെ നിയന്ത്രണരേഖയ്ക്കടുത്തും വച്ചാണു വധിച്ചത്‌. കൂടാതെ ഇവരില്‍ നിന്നും ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്ക്‌ സൈന്യം പലതവണ വെടിനിര്‍ത്തല്‍ ലംഘിക്കുകയും ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയും ചെയ്‌തിരുന്നു.

നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ സൈന്യം ജാഗ്രത പുലര്‍ത്തുമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. അതിര്‍ത്തിയില്‍ ഇപ്പോഴും കനത്ത ആക്രമണം തുടരുകയാണ്.