എന്‍ ടി രാമറാവുവിന്റെ മകള്‍ പുരന്ദേശ്വരി ബിജെപിയില്‍ ചേരുന്നു

Webdunia
വ്യാഴം, 6 മാര്‍ച്ച് 2014 (16:16 IST)
PTI
മുന്‍ കേന്ദ്രമന്ത്രിയും എന്‍ ടി രാമറാവുവിന്റെ മകളുമായ ഡി പുരന്ദേശ്വരി ബിജെപിയില്‍ ചേരുന്നു. പുരന്ദേശ്വരിയുടെ ഭര്‍ത്തവും പ്രകാശം ജില്ലയിലെ പര്‍ചൂരില്‍ നിന്നുള്ള എംഎല്‍എയുമായ ഡി വെങ്കടേശ്വര റാവുവും ബിജെപിയില്‍ ചേരും.

മാര്‍ച്ച് 13നായിരിക്കും ഇവര്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗങ്ങളവുക. വെങ്കടേശ്വര റാവു നാളെ ഡെല്‍ഹിയിലെത്തി എല്‍ കെ അദ്വാനിയെ സന്ദര്‍ശിക്കുന്നുണ്ട്.

ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പുരന്ദേശ്വരി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.