വിലവർധന: സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം, കരുതൽ ശേഖരം വിപണിയിലെത്തിയ്ക്കും

Webdunia
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (09:25 IST)
ഡൽഹി: രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഇറക്കുമതി നിയന്ത്രങ്ങളിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. ഡിസംബർ 15 വരെയാണ് ഉള്ളിയുടെ ഇറക്കുമതിക്ക് കേന്ദ്രം ഇളവുകൾ അനുവദിച്ചിരിയ്ക്കുന്നത്. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരുതൽ ശേഖരത്തിൽനിന്നും കൂടുതൽ സവാള വിപണിയിലെത്തിച്ച് വില വർധനവ് നിയന്ത്രിയ്ക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
 
ഇന്ത്യയിലേയ്ക്ക് സവാളയുടെ കയറ്റുമതി വർധിപ്പിയ്ക്കാനുള്ള നടപടികൾ വിദേശരാജ്യങ്ങളിലെ ഇന്ത്യൻ ഹൈ കമ്മീഷനുകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉള്ളിയുടെ വിലയിൽ വലിയ വർധനവണ് രേഖപ്പെടുത്തുന്നത്. മഹാരാഷ്ട്ര കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്ന് കൃഷിനാശമുണ്ടായതാണ് വില വർധനവിന് കാരണം. വില വർധനവുണ്ടായതോടെ സെപ്തംബറിൽ സവാളയുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article