'പഴയ ലോകം','ലുക്കാ ചുപ്പി' ഓര്‍മ്മകളില്‍ മുരളി ഗോപി

കെ ആര്‍ അനൂപ്
വെള്ളി, 7 മെയ് 2021 (12:52 IST)
ജയസൂര്യ നായകനായെത്തി 2015 ജൂണില്‍ പുറത്തിറങ്ങിയ 'ലുക്കാ ചുപ്പി' എന്ന സിനിമയുടെ ഓര്‍മ്മകളിലാണ് മുരളി ഗോപി. പഴയ ലോകം എന്ന് പറഞ്ഞുകൊണ്ട് ലൊക്കേഷന്‍ ചിത്രം അദ്ദേഹം പങ്കുവെച്ചു.
 
'പഴയ ലോകം: ''ലുക്കാ ചുപ്പി'' യുടെ സെറ്റുകളില്‍ നിന്നുള്ള ഒരു ഷോട്ട്.നിയമപരമായ മുന്നറിയിപ്പ്: നിങ്ങള്‍ ഇത് ചെയ്താല്‍, നിങ്ങള്‍ക്ക് അത് ലഭിക്കും'- മുരളി ഗോപി കുറിച്ചു.
 
ജയസൂര്യ, മുരളി ഗോപി എന്നിവരെ കൂടാതെ രമ്യ നമ്പീശന്‍, സൈജു കുറുപ്പ്, അസ്മിത സൂദ്, ജോജു ജോര്‍ജ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിന് ബിജിബാല്‍ ആണ് സംഗീതം ഒരുക്കിയത്.ബിനു ഭാസ്‌കര്‍ ഛായാഗ്രഹണം നിര്‍വഹിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article