മോഹൻലാൽ ചെയ്താൽ നന്നാകുമെന്ന് പലരും പറഞ്ഞു, പക്ഷേ ഹിറ്റാക്കിയത് മമ്മൂട്ടി!

Webdunia
വെള്ളി, 4 നവം‌ബര്‍ 2016 (16:49 IST)
വീടിനുള്ളില്‍ ചുവന്ന പെയിന്‍റ് അടിക്കാനും നാടെങ്ങും തനിക്ക് സ്വീകരണം ഏര്‍പ്പെടുത്താനും പൊങ്ങച്ചം കാട്ടാനായി സിനിമ നിര്‍മ്മിക്കാനുമൊക്കെ മുതിരുന്ന ശങ്കര്‍ദാസ് എന്ന കഥാപാത്രവും പ്രേക്ഷകപ്രീതി നേടി. ‘അഴകിയ രാവണന്‍’ എന്ന സിനിമ മലയാളികള്‍ ആസ്വദിച്ച് ചിരിച്ച മമ്മൂട്ടിച്ചിത്രമാണ്. മമ്മൂട്ടിയും കമലും ഒന്നിച്ച് സൃഷ്ടിച്ച ഹിറ്റുകളിൽ ഒന്നാണ് അഴകിയ രാവണൻ. 
 
ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രേക്ഷക‌ർ സ്വീകരിക്കുമോ എന്ന കാ‌ര്യത്തി‌ൽ തനിക്ക് പേടിയുണ്ടായിരുന്നുവെന്ന് കമൽ പറയുന്നു. കഥ കേൾക്കുമ്പോൾ മമ്മൂട്ടിക്ക് ഇഷ്ടപെടുമോ ചെയ്യാൻ തയ്യാറാകുമോ എന്ന ഭയവും തനിക്കുണ്ടായിരുന്നുവെന്ന് കമൽ വ്യക്തമാക്കുന്നു. എന്നാൽ, ചിരിച്ചുകൊണ്ടാണ് മമ്മൂട്ടി കഥ കേട്ടത്. ശേഷം പറഞ്ഞത് ഒരു കാര്യം മാത്രം, 'ഞാൻ കോമഡി ചെയ്യില്ല, സീരിയസായിട്ടായിരിക്കും അഭിനയിക്കുക'. ആളുകൾ അതിനെ കോമഡിയായി കണ്ടപ്പോൾ സിനിമ വിജയിച്ചു.
 
മോഹൻലാലിലെ നായകനാക്കിയാൽ സിനിമ നന്നാകുമെന്ന് പലരും കമലിനോട് പറഞ്ഞിരുന്നുവത്രെ. എന്നാൽ, മമ്മൂട്ടിക്ക് ഇണങ്ങുന്ന വേഷമായിരുന്നു ശങ്കർദാസ്. മമ്മൂട്ടി ഇങ്ങനെ ഒരു കഥാപാത്രം അവതരിപ്പിക്കുന്നതില്‍ ശ്രീനിവാസന്‍ വളരെ കോണ്‍ഫിഡന്റായിരുന്നു എന്നും കമൽ പറയുന്നു. 
Next Article