രുദ്രാക്ഷത്തിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഷാജി കൈലാസ് വിളിച്ചത് മമ്മൂട്ടിയെ!

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (17:32 IST)
രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് ‘കമ്മീഷണര്‍’ എന്ന മെഗാഹിറ്റ് സിനിമ ചെയ്തുകഴിഞ്ഞ സമയം. അടുത്ത ചിത്രം എഴുതാനായി ഷാജി പേന ഏല്‍പ്പിച്ചത് രഞ്ജിത്തിനെ ആയിരുന്നു. ‘രുദ്രാക്ഷം’ ആയിരുന്നു സിനിമ. വലിയ ബോക്സോഫീസ് ദുരന്തമായി മാറി രുദ്രാക്ഷം. ബാംഗ്ലൂര്‍ അധോലോകം തന്നെയായിരുന്നു ഈ സിനിമയുടെ പശ്ചാത്തലം. 
 
രുദ്രാക്ഷത്തിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഷാജി കൈലാസിന് ഒരു മെഗാഹിറ്റ് ആവശ്യമായിരുന്നു. രണ്‍ജി പണിക്കരെ എഴുതാന്‍ വിളിച്ചു. ഒരു കളക്ടറുടെ ഔദ്യോഗികജീവിതത്തിലെ വെല്ലുവിളികള്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. 1995ല്‍ അത് സംഭവിച്ചു - ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍റെ കഥയുമായി ‘ദി കിംഗ്’.
 
മലയാള സിനിമയെ കിടിലം കൊള്ളിച്ച വിജയമായിരുന്നു ദി കിംഗ് നേടിയത്. മമ്മൂട്ടിയും മുരളിയും വിജയരാഘവനും രാജന്‍ പി ദേവും ഗണേഷും ദേവനും വാണി വിശ്വനാഥുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ സുരേഷ്ഗോപി അതിഥിതാരമായെത്തി. “കളി എന്നോടും വേണ്ട സാര്‍. ഐ ഹാവ് ആന്‍ എക്സ്ട്രാ ബോണ്‍. ഒരെല്ല് കൂടുതലാണെനിക്ക്” - എന്ന് മന്ത്രിപുംഗവന്‍റെ മുഖത്തടിക്കുന്നതുപോലെ ആക്രോശിച്ചുകൊണ്ട് ജോസഫ് അലക്സ് തകര്‍ത്താടി. ഷാജി കൈലാസിന്‍റെ ഫ്രെയിം മാജിക്കിന്‍റെ പരകോടിയായിരുന്നു ദി കിംഗ്. 
 
മലയാളികളെ ദി കിംഗിനെയും ജോസഫ് അലക്സിനെയും പോലെ മറ്റാരും ആവേശം കൊള്ളിച്ചിട്ടുണ്ടാവില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article