എന്തുകൊണ്ട് ഉണ്ട? പേരിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം- മമ്മൂട്ടി രണ്ടും കൽപ്പിച്ച് തന്നെ!

ശനി, 22 സെപ്‌റ്റംബര്‍ 2018 (11:03 IST)
കൈനിറയെ സിനിമകളുമായി മ്മുന്നോട്ട് പോകുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. പുതിയ സംവിധായകർക്ക് ഡെറ്റ് നൽകുന്നതിന്റെ തിരക്കിലാണ് മമ്മൂട്ടി. റിലീസ് കാത്തിരിക്കുന്ന പേരന്‍പ്, യാത്ര, മധുരരാജ, മാമാങ്കം എന്നീ വമ്പൻ ചിത്രങ്ങൾക്കിടയിലും അദ്ദേഹം പുതിയ ചിത്രങ്ങൾക്ക് കരാർ നൽകുകയാണ്. 
 
ഓടിനടന്ന് അഭിനയിക്കുന്നതിനിടയിലും അദ്ദേഹം പുതിയ സിനിമകള്‍ ഏറ്റെടുക്കുന്നുണ്ട്. മമ്മൂട്ടി അടുത്തതായി ഏറ്റെടുത്തിരിക്കുന്നത് ഖാലിദ് റഹ്മാന്റെ ഉണ്ട എന്ന ചിത്രമാണ്. പുതിയ പേര് കേട്ടതോടെ എല്ലാവരും അമ്പരന്നിരുന്നു, ഉണ്ടയോ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു പേരെന്നായിരുന്നു പലരും ചിന്തിച്ചത്. 
 
പേര് പോലെ തന്നെ വ്യത്യസ്തമായ പ്രമേയമായിരിക്കും സിനിമയുടേതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കണ്ണൂര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. ഹര്‍ഷാദാണ് തിരക്കഥയൊരുക്കുന്നത്. മാവോയിസ്റ്റ് മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പോലീസുകാരനായാണ് മെഗാസ്റ്റാര്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
ഉണ്ടയെന്ന് പേരില്‍ മാത്രമല്ല സിനിമയുടെ പിന്നിലും മറ്റൊരു പ്രത്യേകതയുണ്ട്. നന്‍പന്‍, തുപ്പാക്കി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ജെമിനി സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദങ്കലിനും പത്മാവതിനും ശേഷം ശാം കൗശല്‍ ആക്ഷന്‍ കോറിയോഗ്രാഫറായെത്തുകയാണ് ഉണ്ടയിലൂടെ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍