മലയാളത്തില്‍ മമ്മൂട്ടി ഒഴിവാക്കിയ പല സിനിമകളും മെഗാഹിറ്റുകളായി മാറിയത് ഇന്നൊരു ചര്‍ച്ചാവിഷയമല്ല. ദൃശ്യം, രാജാവിന്‍റെ മകന്‍, ഏകലവ്യന്‍ തുടങ്ങിയ പല വമ്പന്‍ ഹിറ്റ് സിനിമകളും മമ്മൂട്ടിയെ മനസില്‍ കണ്ടാണ് അതിന്‍റെ സ്രഷ്‌ടാക്കള്‍ തയ്യാറാക്കിയത്. എന്നാല്‍ അവയൊന്നും മമ്മൂട്ടി സ്വീകരിക്കുകയുണ്ടായില്ല.
തമിഴകത്ത് വിജയ് ഈ രീതിയില്‍ ചില നല്ല സിനിമകള്‍ ഒഴിവാക്കിയിട്ടുണ്ട്. മറ്റ് താരങ്ങള്‍ അഭിനയിച്ച് ആ സിനിമകള്‍ മെഗാഹിറ്റായി മാറി. ഒരു പക്ഷേ, വിജയ് ആയിരുന്നു എങ്കില്‍ ആ സിനിമകള്‍ ഇതിലും വലിയ വിജയം നേടുമായിരുന്നു എന്ന് ആരാധകര്‍ പറഞ്ഞേക്കാം.
ഇവയാണ് വിജയ് വേണ്ടെന്നുവയ്‌ക്കുകയും മറ്റ് താരങ്ങള്‍ അഭിനയിച്ച് വലിയ വിജയം സ്വന്തമാക്കുകയും ചെയ്‌ത പ്രധാന സിനിമകള്‍:
1. മുതല്‍വന്‍
സംവിധാനം - ഷങ്കര്‍
നായകന്‍ - അര്‍ജുന്‍
2. റണ്‍
സംവിധാനം - ലിങ്കുസാമി
നായകന്‍ - മാധവന്‍
3. ഓട്ടോഗ്രാഫ്
സംവിധാനം, നായകന്‍ - ചേരന്‍
4. സണ്ടക്കോഴി
സംവിധാനം - ലിങ്കുസാമി
നായകന്‍ - വിശാല്‍
5. സിങ്കം
സംവിധാനം - ഹരി
നായകന്‍ - സൂര്യ
ഈ സിനിമകള്‍ വിജയ് അഭിനയിച്ചിരുന്നെങ്കില്‍ എന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടാകാം. അത്രയും മികച്ച തിരക്കഥകളായിരുന്നു ഇവ. ഈ ചിത്രങ്ങള്‍ വിജയ് നിരസിച്ചത് എന്തുകൊണ്ട് എന്നത് ഇന്നും അദ്ദേഹത്തിന് മാത്രം അറിയാവുന്ന രഹസ്യം.