അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

സിആര്‍ രവിചന്ദ്രന്‍

ശനി, 14 ജൂണ്‍ 2025 (16:10 IST)
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു. ഡിഎന്‍എ പരിശോധനയ്ക്കുശേഷം ദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ദുരന്തത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചില്ല. 
 
അഹമ്മദാബാദില്‍ 279 പേരുടെ ജീവനാണ് വിമാന ദുരന്തത്തില്‍ നഷ്ടമായത്. വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി നേഴ്‌സ് രഞ്ജിതയുടെ സഹോദരന്‍ രതീഷ് അഹമ്മദാബാദിലെത്തി ഡിഎന്‍എ സാമ്പിള്‍ നല്‍കി. ഇതുവരെ പത്തോളം മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.
 
പ്രദേശത്തു നിന്ന് 265 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആറു പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. പ്രദേശത്തു നിന്ന് കൂടുതല്‍ പ്രദേശവാസികളെ കാണാനില്ലെന്ന് അവരുടെ ബന്ധുക്കള്‍ അറിയിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അപകടത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടത്തി സന്ദര്‍ശിച്ചു. വിമാനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാറിനോട് ഏറെനേരം പ്രധാനമന്ത്രി സംസാരിച്ചു. വിമാനം തകര്‍ന്ന് സമീപത്തെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലാണ് വീണത്. 
 
ഇവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ മരണപ്പെട്ടിട്ടുണ്ട്. ഇവരില്‍ പരിക്കേറ്റ 12 പേര്‍ അതീവ  ഗുരുതരാവസ്ഥയിലാണ്. 60 വിദ്യാര്‍ഥികളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍