വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 13 ജൂണ്‍ 2025 (16:18 IST)
ഹൈദരാബാദ് വിമാനാപകടത്തില്‍ മരണം 294 ആയി. 12 പേരുടെ നില ഗുരുതരമായി തുടരുന്നു. പ്രദേശത്തു നിന്ന് 265 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആറു പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. പ്രദേശത്തു നിന്ന് കൂടുതല്‍ പ്രദേശവാസികളെ കാണാനില്ലെന്ന് അവരുടെ ബന്ധുക്കള്‍ അറിയിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
 
അപകടത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടത്തി സന്ദര്‍ശിച്ചു. വിമാനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാറിനോട് ഏറെനേരം പ്രധാനമന്ത്രി സംസാരിച്ചു. വിമാനം തകര്‍ന്ന് സമീപത്തെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലാണ് വീണത്. 
 
ഇവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ മരണപ്പെട്ടിട്ടുണ്ട്. ഇവരില്‍ പരിക്കേറ്റ 12 പേര്‍ അതീവ  ഗുരുതരാവസ്ഥയിലാണ്. 60 വിദ്യാര്‍ഥികളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍