ബ്രമ്മാണ്ഡ ചിത്രങ്ങളുടെ ഇടയില്‍ മുങ്ങി പോകേണ്ട ഒരു സിനിമ അല്ല 21 ഗ്രംസ് :അഖില്‍ മരാര്‍

കെ ആര്‍ അനൂപ്
വെള്ളി, 25 മാര്‍ച്ച് 2022 (10:43 IST)
വരാന്‍ പോകുന്ന ബ്രമ്മാണ്ഡ ചിത്രങ്ങളുടെ ഇടയില്‍ മുങ്ങി പോകേണ്ട ഒരു സിനിമ അല്ല 21 ഗ്രംസ്.മികച്ച ഒരു സസ്‌പെന്‍സ് ത്രില്ലര്‍ അനുഭവം നിങ്ങള്‍ക്ക് ഈ സിനിമ സമ്മാനിക്കും എന്നതില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും ത്രില്ലര്‍ സിനിമകളുടെ സ്‌ക്രിപ്റ്റ് പുലര്‍ത്തേണ്ട ഒരു ലോജിക്ക് ഉണ്ടെന്നും സംവിധായകന്‍ അഖില്‍ മാരാര്‍ പറയുന്നു.
 
അഖില്‍ മാരാരുടെ വാക്കുകള്‍
 
സത്യത്തില്‍ സിനിമ കണ്ടിറങ്ങിയപ്പോള്‍ പോസ്റ്റ് ചെയ്തതാണ്..
പക്ഷേ upload ആയില്ല..
 
മറ്റൊന്നുമല്ല അടുത്തിടെ കണ്ടതില്‍ ഏറെ മികച്ചതെന്ന് തോന്നിയ ഒരു ചിത്രം..
സിനിമ കണ്ടിരുന്നപ്പോള്‍ ആദ്യം തിരക്കാന്‍ തോന്നിയത് ആരാണ് ഇതിന്റെ സിനിമാട്ടോഗ്രാഫര്‍ എന്നാണ്.. അടുത്തത് എഡിറ്റര്‍..
അത്ര മനോഹരമായ ഷോട്ടുകളും അതിലേറെ മനോഹരമായ എഡിറ്റും..
ഗൂഗിളില്‍ ആള്‍ക്കാരെ തിരഞ്ഞപ്പോള്‍ ക്യാമറ നമ്മുടെ ജിത്തു ചേട്ടന്‍(ജിത്തു ദാമോദര്‍) എഡിറ്റിംഗ് അപ്പു ഭട്ടതിരി..
സിനിമ കണ്ട് തീരുമ്പോള്‍ എഴുത്തുകാരനും സംവിധായകനുമായ ബിബിനോട് ഒരു ബഹുമാനം..ജിത്തു ചേട്ടനെയും ബിബിനെയും വിളിച്ചു അഭിനന്ദനങ്ങള്‍ അറിയിച്ചു...
 
വരാന്‍ പോകുന്ന ബ്രമ്മാണ്ഡ ചിത്രങ്ങളുടെ ഇടയില്‍ മുങ്ങി പോകേണ്ട ഒരു സിനിമ അല്ല..21 ഗ്രംസ്...
 
ത്രില്ലര്‍ സിനിമകളുടെ സ്‌ക്രിപ്റ്റ് പുലര്‍ത്തേണ്ട ഒരു ലോജിക്ക് ഉണ്ട്..എത്ര മനോഹരമായി യുക്തി ഭദ്രമായി ബിബിന്‍ കഥ പറഞ്ഞിരിക്കുന്നു..
ബിബിന്റേ ആശയത്തിന് പൂര്‍ണ്ണത നല്‍കിയ സിനിമാട്ടോഗ്രഫിയും, പശ്ചാത്തല സംഗീതവും,എഡിറ്റിങ്ങും ..കലാ സംവിധാനം ഒരുക്കിയ പ്രിയപെട്ട Kamar Artlife അഭിനന്ദങ്ങള്‍ അര്‍ഹിക്കുന്നു..
 
അനൂപ് ഏട്ടന്‍ തന്റെ ഭാഗം മികച്ചതാക്കിയപ്പോള്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി..
 
മികച്ച ഒരു സസ്‌പെന്‍സ് ത്രില്ലര്‍ അനുഭവം നിങ്ങള്‍ക്ക് ഈ സിനിമ സമ്മാനിക്കും എന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല..

അനുബന്ധ വാര്‍ത്തകള്‍

Next Article