'പറവ' പറന്നെത്തിയിട്ട് 5 വര്‍ഷങ്ങള്‍, അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (09:03 IST)
നടന്‍ സൗബിന്‍ ഷഹീര്‍ ആദ്യമായി സംവിധാനം ചെയ്ത പറവ മലയാളക്കരയിലേക്ക് പറന്ന് വന്നിട്ട് ഇന്നേക്ക് 5 വര്‍ഷം. സിനിമയുടെ അഞ്ചാം വാര്‍ഷിക ദിനത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് അര്‍ജുന്‍ അശോകന്‍. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം. അന്‍വര്‍ റഷീദ് നിനിര്‍മ്മിച്ച ചിത്രം 2017-ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.
രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് ചിത്രീകരിച്ച ഈ സിനിമ മട്ടാഞ്ചേരികാരുടെ കഥയാണ് പറഞ്ഞത്. പ്രാവ് വളര്‍ത്തല്‍ വിനോദവും ലഹരിയും ശൈശവ വിവാഹവും ഒട്ടും ബോറടിപ്പിക്കാതെ ചിത്രത്തിലൂടെ വരച്ചു കാട്ടുവാന്‍ സൗബിനെ കൊണ്ടായി. മാത്രമല്ല ലഹരിക്കടിമയായ യുവാവിന്റെ വേഷത്തിലും സൗബിന് തിളങ്ങി.കേവലം 25 മിനിറ്റുകള്‍ മാത്രമേ സ്‌ക്രീനില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉണ്ടായിരുന്നുവെങ്കിലും ഹൃദയ സ്പര്‍ശിയായ കഥാപാത്രത്തെയായിരുന്നു നടന്‍ അവതരിപ്പിച്ചത്.
 
പ്രാവ് വളര്‍ത്തലും മീന്‍ പിടുത്തവും സ്‌കൂള്‍ കാലത്തെ പ്രണയവും ഒക്കെയായി അമല്‍ ഷായും ഗോവിന്ദ് വി പൈയും പ്രേക്ഷകരുടെ കൈയ്യടി വാങ്ങി. അമല്‍ അവതരിപ്പിച്ച ഇര്‍ഷാദ് എന്ന കഥാപാത്രത്തിന്റെ ഇക്കയായാണ് ഷൈന്‍ ചിത്രത്തില്‍ എത്തിയത്.
 
ശ്രീനാഥ് ഭാസി, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ഗ്രിഗറി ജേക്കബ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍