96ന്റെ മൂന്ന് വര്‍ഷങ്ങള്‍, സ്‌പെഷ്യല്‍ വീഡിയോയുമായി നിര്‍മാതാക്കള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (12:11 IST)
ചില സിനിമകള്‍ അങ്ങനെയാണ്. എത്ര കണ്ടാലും മതിവരില്ല.96 മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഒന്നില്‍ കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത തമിഴ് ചിത്രം. ഒടുവിലായി ഹിന്ദിയിലേക്കും 96 എത്തുന്നു എന്നാണ് കേള്‍ക്കുന്നത്. സ്‌പെഷ്യല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'കാതലേ കാതലേ' ഗാനം ഒരിക്കല്‍ക്കൂടി കാണാം.
2018 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയ് സേതുപതി,തൃഷ കൃഷ്ണന്‍,ഗൗരി ജി കിഷന്‍, ആദിത്യ ഭാസ്‌കര്‍,വര്‍ഷ ബൊള്ളമ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.
 
സി പ്രേം കുമാര്‍ തിരകഥയും സംവിധാനവും ഒരുക്കിയ തമിഴ് ചിത്രമാണ് 96.

അനുബന്ധ വാര്‍ത്തകള്‍

Next Article