ഹിന്ദി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സിനിമ,നിവിന്‍പോളിയുടെ മിഖായേലിന് 3 വയസ്സ്

കെ ആര്‍ അനൂപ്
ചൊവ്വ, 18 ജനുവരി 2022 (14:59 IST)
നിവിന്‍ പോളിയുടെ മിഖായേല്‍ റിലീസ് ചെയ്ത് ഇന്നേക്ക് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു.2019 ജനുവരി 18 ന് പ്രദര്‍ശനത്തിന് എത്തിയ സിനിമയ്ക്ക് തിയേറ്ററുകളില്‍നിന്ന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ശ്രദ്ധനേടി. മൂന്നാം വാര്‍ഷികം നിര്‍മ്മാതാക്കള്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി തന്നെ ആഘോഷിക്കുകയാണ്.
മജ്ജിമ മോഹന്‍,സിദ്ദിഖ്,ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഹനീഫ് അദേനിയാണ് സംവിധാനം ചെയ്തത്.സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത് ഗോപി സുന്ദര്‍ ആണ്.
 ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article