പുള്ളിപ്പുലികള്‍ സൂപ്പര്‍ഹിറ്റ്, മെമ്മറീസ് ജനം ഏറ്റെടുത്തു, നീലാകാശത്തിന് കുടുംബപ്രേക്ഷകരില്ല!

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2013 (20:33 IST)
PRO
അപ്രതീക്ഷിതമായത് സംഭവിച്ചു. റംസാന്‍ റിലീസുകളില്‍ ‘പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും’ സൂപ്പര്‍ ഹിറ്റ്. ലാല്‍ ജോസിന്‍റെ ഒരു ശരാശരി ചിത്രം മാത്രമായി വിലയിരുത്തപ്പെട്ട പുള്ളിപ്പുലികളെ ജനം ഏറ്റെടുക്കുകയായിരുന്നു.

ആദ്യവാരം നാലുകോടി രൂപയാണ് പുള്ളിപ്പുലികള്‍ വാരിക്കൂട്ടിയത്. 67 സെന്‍ററുകളില്‍ ഈ സിനിമ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്.

അടുത്ത പേജില്‍ - കള്ളുകുടിയന്‍ പൊലീസ് സൂപ്പര്‍!

PRO
ബോക്സോഫീസില്‍ പൃഥ്വിരാജിന്‍റെ ‘മെമ്മറീസ്’ മുന്നേറുന്നു. റിലീസായി ആദ്യനാളുകളില്‍ അല്‍പ്പം മങ്ങിനിന്നിരുന്ന മെമ്മറീസ് കുതിച്ചുകയറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ഗംഭീര സിനിമയാണെന്ന അഭിപ്രായം തീപോലെ പടര്‍ന്നപ്പോള്‍ ചിത്രം കളിക്കുന്ന തിയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകര്‍ ഇരമ്പിയെത്തുകയായിരുന്നു.

ആദ്യ ആഴ്ചയില്‍ മെമ്മറീസ് നേടിയത് മൂന്നുകോടിയോളം രൂപയാണ്. സിനിമ കാണാനുള്ള തിരക്ക് ദിനം‌പ്രതി വര്‍ദ്ധിച്ചുവരികയാണ്. ഈ സിനിമ ഹിറ്റ്‌ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സാധ്യത ട്രേഡ് അനലിസ്റ്റുകള്‍ തള്ളിക്കളയുന്നില്ല.

അടുത്ത പേജില്‍ - തലൈവാ ഹിറ്റ്, പക്ഷേ ഇപ്പോള്‍ ആളില്ല!

PRO
വമ്പന്‍ ഇനിഷ്യല്‍ കളക്ഷനാണ് വിജയ് ചിത്രം ‘തലൈവാ’ നേടിയത്. അതുകൊണ്ട്തന്നെ ചിത്രം ഹിറ്റ് പട്ടികയില്‍ ഇടം നേടി. എന്നാല്‍ ആദ്യ ദിനങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം തലൈവാ കളക്ഷനില്‍ പിന്നാക്കം പോയി.

വിജയുടെ കടുത്ത ആരാധകരുടെ ആദ്യദിനങ്ങളിലെ തള്ളിക്കയറ്റവും തമിഴ്നാട്ടില്‍ ചിത്രം പ്രദര്‍ശനത്തിനെത്താത്തതുമാണ് ചിത്രം ഹിറ്റാവാന്‍ കാരണം. എന്നാല്‍ സിനിമ പ്രതീക്ഷിച്ചത്ര മികച്ചതല്ല എന്ന് തിരിച്ചറിഞ്ഞ പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്നകന്നതോടെ ചിത്രം കൂപ്പുകുത്തി. എങ്കിലും തലൈവായുടെ കേരളത്തിലെ വിതരണക്കാര്‍ക്ക് ചിത്രം നേട്ടമാണ്.

അടുത്ത പേജില്‍ - നീലാകാശത്തിന് യുവാക്കള്‍ മാത്രം!

PRO
വ്യത്യസ്തമായ ഒരനുഭവമാണ് സമീര്‍ താഹിറിന്‍റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. എന്നാല്‍ ഈ റോഡ് മൂവി യുവപ്രേക്ഷകര്‍ക്ക് മാത്രമാണ് രസിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ ഈ ചിത്രത്തോട് വലിയ താല്‍പ്പര്യം കാണിക്കുന്നില്ല. അവര്‍ പുള്ളിപ്പുലികളും മെമ്മറീസും കാണാനാണ് ഇഷ്ടപ്പെടുന്നത്.

മലയാളത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്തത്ര ദൃശ്യഭംഗിയുള്ള ചിത്രമാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. ആദ്യ ദിനങ്ങളില്‍ തിയേറ്ററുകളില്‍ നല്ല തിരക്കനുഭവപ്പെട്ടിരുന്നു. ഇപ്പോള്‍ ബോക്സോഫീസില്‍ ചിത്രം ശരാശരി നേട്ടം ഉണ്ടാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്