‘തിര’ വന്‍ വിജയമാകുമെന്നാണ് ട്രേഡ് പണ്ഡിറ്റുകള്‍ പ്രവചിച്ചത്. ഇനിഷ്യല്‍ കളക്ഷന്‍ മികച്ചതായിരുന്നു. എന്നാല്‍ പിന്നീട് ബോക്സോഫീസില്‍ ഒരു ശരാശരി പ്രകടനമാണ് ചിത്രം നടത്തുന്നത്. വിനീത് ശ്രീനിവാസന്‍റെ സംവിധാനമികവും ശോഭനയുടെ അഭിനയവുമെല്ലാം മികച്ച ഘടകങ്ങളാണെങ്കിലും ഒരു ഡാര്‍ക്ക് മൂവി എന്ന ഇമേജ് കുടുംബ പ്രേക്ഷകരെ തിയേറ്ററില്‍ നിന്ന് അകറ്റുന്നു. എങ്കിലും ചിത്രം ലാഭം നേടുമെന്നാണ് വിവരം.
അടുത്ത പേജില്‍: ഗീതാഞ്ജലി -
ഞെട്ടിക്കുന്ന വീഴ്ച!
‘ഗീതാഞ്ജലി’യുടെ വീഴ്ചയാണ് ഞെട്ടിക്കുന്നത്. ഗംഭീര ഇനിഷ്യല്‍ കളക്ഷന്‍ ലഭിച്ച ഈ സിനിമ ആദ്യദിവസത്തിന് ശേഷം അവിശ്വസനീയമായ രീതിയില്‍ തകര്‍ന്നടിയുകയായിരുന്നു. നാദിയ കൊല്ലപ്പെട്ട രാത്രി എന്ന സിനിമയുമായി വലിയ വ്യത്യാസമൊന്നുമില്ലാത്ത പ്രമേയം പ്രേക്ഷകര്‍ക്ക് വിരസത മാത്രമാണ് സമ്മാനിച്ചത്. സാങ്കേതികമികവോ മോഹന്‍ലാലിന്‍റെ സാന്നിധ്യമോ ഈ പ്രിയദര്‍ശന്‍ ചിത്രത്തെ രക്ഷിച്ചില്ല.
അടുത്ത പേജില്‍ -
ഇടുക്കി ഗോള്‍ഡ് എങ്ങനെ? നാടോടിമന്നന് എന്തുപറ്റി?
മലയാള ചിത്രങ്ങള്‍ മങ്ങിയ പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ് അന്യഭാഷാ ചിത്രങ്ങള്‍. ‘തല’ അജിത്തിന്‍റെ ‘ആരംഭം’ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. ചിത്രത്തിന്‍റെ മിക്ക ഷോയും ഫുള്‍ ഹൌസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഹൃത്വിക് റോഷന്‍റെ ക്രിഷ് 3 വന്‍ ഹിറ്റാകുന്നു. ഈ സിനിമയ്ക്ക് കുട്ടികളുടെയും കുടുംബങ്ങളുടെയും തിരക്കുണ്ട്.
‘ഇടുക്കി ഗോള്‍ഡ്’ എന്ന ആഷിക് അബു ചിത്രത്തിനും ജനത്തിരക്കുണ്ട്. എന്നാല്‍ ജനപ്രിയനായകന്‍ ദിലീപിന്‍റെ നാടോടിമന്നന്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നില്ല.