സുധാകര്‍ മംഗളോദയം: ജനഹൃദയങ്ങള്‍ കീഴടക്കിയ എഴുത്തുകാരന്‍

ഗേളി ഇമ്മാനുവല്‍
വെള്ളി, 17 ജൂലൈ 2020 (19:45 IST)
മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു. മനോരമ ആഴ്‌ചപ്പതിപ്പ്, മംഗളം തുടങ്ങിയ വാരികകളിലൂടെ വായനക്കാരുടെ ഇഷ്‌ട എഴുത്തുകാരനായി മാറിയ സുധാകര്‍ മംഗളോദയം അനവധി നോവലുകള്‍ രചിച്ചിട്ടുണ്ട്. പി പത്‌മരാജന്‍റെ ത്രില്ലര്‍ സിനിമയായ ‘ഒരു കരിയിലക്കാറ്റുപോലെ’ സുധാകര്‍ മംഗളോദയത്തിന്‍റെ കഥയെ അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ്. നന്ദിനി ഓപ്പോള്‍, വസന്തസേന തുടങ്ങിയ സിനിമകളും സുധാകറിന്‍റെ കഥകളില്‍ നിന്നുണ്ടായതാണ്. 
 
നന്ദിനി ഓപ്പോള്‍, ഈറന്‍ നിലാവ്, നിറമാല, ഓട്ടുവള, ചാരുലത, വെളുത്ത ചെമ്പരത്തി, ഒറ്റക്കൊലുസ്, ചിറ്റ, കാവടിച്ചിന്ത്, കനകച്ചിലങ്ക, കിളിവാതില്‍, പ്രിയേ ചാരുശീലേ, പെണ്‍‌മക്കള്‍, നോക്കൂ ഇവിടെ ഞാന്‍ തനിച്ചാണ്, ഒരു ശിശിരരാവില്‍ തുടങ്ങിയ നോവലുകള്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചതാണ്. ഈ നോവലുകളില്‍ പലതും പിന്നീട് ടി വി പരമ്പരകളായും മാറി.
 
വൈക്കത്തിനടുത്ത് വെള്ളൂര്‍ ആണ് സുധാകര്‍ മംഗളോദയത്തിന്‍റെ സ്വദേശം. 

അനുബന്ധ വാര്‍ത്തകള്‍

Next Article