പ്രശസ്ത നടന്‍ മിഥുന്‍ ചക്രവര്‍ത്തി രാജ്യസഭയിലേക്ക്

Webdunia
ശനി, 18 ജനുവരി 2014 (19:10 IST)
PTI
ഒരു കാലഘട്ടത്തില്‍ ബോളിവുഡിന്‍റെ ആവേശമായിരുന്ന മിഥുന്‍ ചക്രബര്‍ത്തി (61) രാജ്യസഭയിലേക്ക്. പശ്ചിമ ബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മിഥുനെ രാജ്യസഭാംഗമാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.

ഫേസ്ബുക്കിലാണ് ശനിയാഴ്ച മമത ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളില്‍ നിന്ന് ഇത്തവണ അഞ്ച് അംഗങ്ങളാണ് രാജ്യസഭയില്‍ എത്തുക. അവരില്‍ മിഥുന്‍ ചക്രബര്‍ത്തിയുമുണ്ടായിരിക്കുമെന്നും മമത പറഞ്ഞു.

വിഖ്യാത നടനായ മിഥുന്റെ ജീവിതം സാംസ്‌കാരിക, സാമൂഹിക മേഖലയ്ക്ക് കനത്ത സംഭാവനകള്‍ നല്‍കിയെന്ന് മമത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ബംഗാളിനു മാത്രമല്ല, രാജ്യത്തിനാകെ മുതല്‍കൂട്ടായ അദ്ദേഹത്തെ നോമിനേറ്റ് ചെയ്യുന്നതില്‍ പാര്‍ട്ടി അഭിമാനിക്കുന്നുവെന്നും മമത ഫേസ്‌ബുക്കില്‍ കുറിച്ചു.