തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ 15 പേര്‍ മത്സരരംഗത്ത് . സ്വതന്ത്ര സ്ഥാനാര്‍ത്ഥി ചാക്കോ ജോര്‍ജ്ജിന്റെ പത്രിക നിരസിച്ചു .
ഡമ്മി സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സാധുവാണെങ്കിലും ഇവര്‍ മത്സരരംഗത്തുണ്ടാവില്ല . ആകെ 19 പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. പി സോമന്‍ പിള്ള , കെ പി ധനപാലന്‍ , ടി. എല്‍ സന്തോഷ്, സി എന്‍ ജയദേവന്‍, കെ പി ശ്രീശന്‍, കെ ശിവരാമന്‍, മൊയ്തീന്‍ഷാ ,സുഫീറ കെ പി, സാറാ ജോസഫ്, ജയറാം, മണിയപറമ്പില്‍ നാരായണന്‍കുട്ടി, ജാസ്മിന്‍ഷ , സുധീപ് എം.വി., ജിജി ടി.എഫ്, സുകുമാരന്‍ എം. എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.
വാരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എം എസ് ജയയുടെ അധ്യക്ഷതയില്‍ ജനറല്‍ ഒബ്സര്‍വര്‍ ശിവജി ആര്‍ ഡൗണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന.