Lok Sabha Election 2024 Counting Day: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നാളെ, അറിയേണ്ടതെല്ലാം

WEBDUNIA
തിങ്കള്‍, 3 ജൂണ്‍ 2024 (10:54 IST)
Lok Sabha Election 2024 Counting Day: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (ജൂണ്‍ 4, ചൊവ്വ). രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 543 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഏപ്രില്‍ 19 നു ആരംഭിച്ച് ജൂണ്‍ ഒന്നിനു അവസാനിച്ച ഏഴ് ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. 
 
പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. അതിനുശേഷമായിരിക്കും വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങുക. വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ ട്രെന്‍ഡുകള്‍ മനസിലാകും. ഉച്ചയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുകയും ഇന്ത്യ ആര് ഭരിക്കുമെന്ന് വ്യക്തമാകുകയും ചെയ്യും. 
 
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ https://results.eci.gov.in/ ഈ വെബ് സൈറ്റ് സന്ദര്‍ശിക്കണം. വിവിധ മാധ്യമങ്ങളിലൂടെയും തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article