കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി എല്‍ഡിഎഫും യുഡിഎഫും. ബിജെപിക്ക് കേരളത്തില്‍ ഒന്ന് മുതല്‍ 3 വരെ സീറ്റുകളാണ് വിവിധ എക്‌സിറ്റ് പോളുകളില്‍ പ്രവചിക്കപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ താമര വിരിയുമെന്ന പ്രവചനത്തിനൊപ്പം വോട്ട് വിഹിതം 27 ശതമാനമായി ഉയരുമെന്നും എക്‌സിറ്റ് പോളുകളില്‍ പറയുന്നു.
എല്‍ഡിഎഫിനുള്ള വോട്ട് വിഹിതത്തില്‍ 2 ശതമാനം മാത്രമാണ് ബിജെപിക്ക് കുറയുകയെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നു. കേരളത്തിലെ വോട്ട് വിഹിതം 15ല്‍ നിന്നും 27ലേക്ക് ബിജെപി വര്‍ധിപ്പിക്കുമെന്ന പ്രവചനം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നതാണ്. എക്‌സിറ്റ് പോളുകള്‍ ഈ വിധത്തില്‍ കേരളത്തിലെ ബിജെപി മുന്നേറ്റത്തെ കാണിക്കുമ്പോള്‍ വന്നിരിക്കുന്ന സര്‍വേകള്‍ തള്ളികളഞ്ഞിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും.
ബിജെപിക്ക് സാധ്യത പ്രഖ്യാപിക്കപ്പെട്ട സീറ്റുകളില്‍ വിജയിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. അതേസമയം ബിജെപിയുടെ നേട്ടം എല്‍ഡിഎഫിന് തിരിച്ചടിയുണ്ടാക്കുമെന്ന പ്രവചനം ഇടത് ക്യാമ്പിനെആശങ്കയിലാക്കുന്നതാണ്. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ പൊതുവികാരമുണ്ടെന്നും കഴിഞ്ഞ തിരെഞ്ഞെടുപ്പിലേത് പോലെ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നുമാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ബിജെപിക്ക് സീറ്റ് ലഭിക്കില്ലെന്നും യഥാര്‍ഥ ഫലം വരുമ്പോള്‍ എല്ലാം വ്യക്തമാകുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കി. അതേസമയം പോളിംഗിന് ശേഷം 3 സീറ്റുകളാണ് ബിജെപി പ്രതീക്ഷിക്കുന്നതെന്നും അത് ശരിവെയ്ക്കുന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെന്നും കേരളത്തിലെ ബിജെപി നേതൃത്വം പറയുന്നു.